കാലമേറുന്തോറും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്നു: മാർട്ടിൻ ജോർജ്ജ്

കാലമേറുന്തോറും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്നു: മാർട്ടിൻ ജോർജ്ജ്
Oct 2, 2024 07:49 PM | By PointViews Editr


കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർദ്ധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നുവരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിനു തുടക്കം കുറിച്ച് ഡിസിസി അങ്കണത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളും പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദിനാചരണത്തിന്റെ ഭാഗമായി ദേശാരക്ഷ പ്രതിജ്ഞയും എടുത്തു .ഡിസിസിയുടെയും കോൺഗ്രസ് ടൗൺ 87-ആം ബൂത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രൊഫ എ ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ,കെ പ്രമോദ് ,രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി , അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ ,അഡ്വ.റഷീദ് കവ്വായി ,മനോജ് കൂവേരി ,എം പി വേലായുധൻ ,ശ്രീജ മഠത്തിൽ,രാഹുൽ കായക്കൽ , കൂക്കിരി രാജേഷ് ,മധു എരമം ,കെ ആർ ഖാദർ ,മുഹമ്മദ് ഷമ്മാസ് ,കല്ലിക്കോടൻ രാഗേഷ് ,ഉഷ കുമാരി ,മഹേഷ് , പി ആനന്ദകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൻ്റെ 100 കോപ്പികൾ ചടങ്ങിൽ വിതരണം ചെയ്തു.മഹാത്മ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ പ്രസിഡൻ്റ് ആയതിന്റെ നൂറാം വാർഷികമായ 2024 ഒക്ടോബർ 2 മുതൽ 2025 ഒക്ടോബർ 2 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന എഐസിസി നിർദേശ പ്രകാരമുള്ള വിവിധ പരിപാടികൾക്കും തുടക്കമായതായി ഡിസിസി പ്രസിഡൻ്റ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

Gandhian values ​​gain relevance as time goes by: Martin George

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories